കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലുക്ക് വീമംഗലം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 25 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: 0495 2374547.

വിവിധ തസ്തികകളില്‍ നിയമനം

കോഴിക്കോട് ഇംഹാന്‍സിലെ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ വിവിധ തസ്തികകളില്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ കണ്‍സള്‍ട്ടന്റ്(സൈക്യാട്രി), കണ്‍സള്‍ട്ടന്റ്(സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, /സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/സൈക്യാട്രിക് നഴ്‌സിംഗ്, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍/പ്രോജക്ട് കോര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് നിയമനം. അപേക്ഷകള്‍ ജനുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ), 673008 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in

മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

2021-22  അധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്. എല്‍.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മുഖേന മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ജനുവരി 10ന് മുന്‍പ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, സി ബ്ലോക്ക് നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഓഫീസിലോ, കോടഞ്ചേരി പേരാമ്പ്ര, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2376364.

അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17 വയസിനും 35 ഇടയ്ക്ക്. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷകള്‍ ജനുവരി 12ന് മുന്‍പായി പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0473 4296496, 8547126028.

Post a Comment

Previous Post Next Post