റെയിൽവെ സ്വകാര്യവത്കരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്.


റെയിൽവെ സ്വകാര്യവത്കരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം. യാത്രക്കാർക്ക് സർക്കാർ നൽകുന്ന 55 ശതമാനത്തോളം സൗജന്യ ആനുകൂല്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നല്‍കാന്‍ സാധിക്കില്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്  പറഞ്ഞു. 

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ മന്ത്രാലയമെന്നും മന്ത്രി പറഞ്ഞു.  
ഉപയോഗശൂന്യമായ കെട്ടിടങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ നവീകരിക്കുകയോ  മാറ്റി സ്ഥാപിക്കുകയോ ചെയ്ത് യാത്രക്കാരുടെ സൗകര്യങ്ങൾ  വർധിപ്പിക്കുകയാണ്  പദ്ധതിയുടെ പ്രധാന  ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post