സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല എന്നും,  കേന്ദ്ര അനുമതിക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ.  ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പുണ്ടായ നടപടിക്രമങ്ങള്‍  ഭൂമി ഏറ്റെടുക്കലായി വ്യാഖ്യാനിക്കേണ്ടതില്ല. പദ്ധതിയുമായി ബന്ധപ്പെട്ട  നിക്ഷേപ പൂര്‍വ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാനുള്ള അംഗീകാരം ലഭിച്ച ശേഷമാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയത്.  ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന്റേയും ധനകാര്യമന്ത്രാലയത്തിന്റേയും സര്‍ക്കുലറുകള്‍ നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post