വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെഎസ്ഇബി.

സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും ഡിപ്പോസിറ്റ് വര്‍ക്ക് ശൈലിയില്‍ കെഎസ്ഇബി നിര്‍മിച്ചുനല്‍കും. സ്റ്റേഷനുകള്‍ ഡിപ്പോസിറ്റ് വര്‍ക്ക് അടിസ്ഥാനത്തിലാകുമിത്. ആധുനികമായ ചാര്‍ജിങ് സ്റ്റേഷന്‍ ഉപകരണങ്ങളും അതിന്റെ ഗുണനിലവാരവും കെഎസ്ഇബിതന്നെ ഉറപ്പാക്കും.

കെഎസ്ഇബി സോഫ്റ്റ്വെയര്‍ ആയ KEMapp വഴി ചാര്‍ജ് ചെയ്യാനും കഴിയും. ചാര്‍ജിങ് സ്റ്റേഷന് വേണ്ട ട്രാന്‍സ്‌ഫോര്‍മറും പവര്‍ എക്സ്റ്റന്‍ഷന്‍ ജോലികളും കെഎസ്ഇബി നിര്‍വഹിക്കും. ആധുനികരീതിയിലുള്ള ഡിസൈനും ഉടമയുടെ അഭിപ്രായത്തിന് അനുസരിച്ച് അനുയോജ്യമായ മേല്‍ക്കൂരയും സൈറ്റിന്റെ സാധ്യതയ്ക്ക് അനുസരിച്ച് റൂഫ് ടോപ് സോളാര്‍ നിലയവും ചെയ്തു നല്‍കും. ആവശ്യക്കാര്‍ക്ക് സ്ഥലം സര്‍വേ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കും.

കെഎസ്ഇബി എംപാനല്‍ ചെയ്യുന്ന വിദഗ്ധ സ്ഥാപനങ്ങള്‍ വഴിയായിരിക്കും  പ്രവൃത്തി. താല്‍പ്പര്യമുള്ളവര്‍ക്ക്, ചീഫ് എന്‍ജിനിയര്‍ (ആര്‍ഇഇഎസ്), വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം-- 695004  വിലാസത്തിലോ cerees@kseb.in ഇ-- മെയിലിലോ 0471 - 2447404, 2514698,  2514562, 2514462 നമ്പരുകളിലോ ബന്ധപ്പെടാം.

Post a Comment

Previous Post Next Post