അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ ഒരുങ്ങി റെയിൽവേ മന്ത്രാലയം. ദീർഘവീക്ഷണത്തോടെയുള്ള നവീകരണമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
ഉപയോഗശൂന്യമായ കെട്ടിടങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ നവീകരിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തു യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
Post a Comment