അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിക്കുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.  45,536 കോടി  രൂപയുടെ ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കാര്യവട്ടത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പാതയിൽ നാഴികക്കല്ലായി പദ്ധതി മാറുമെന്ന്    ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു.

 സംസ്ഥാന - ദേശീയ പാതകളുടെ സമഗ്ര വികസനത്തിനായി കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേരള ചരിത്രത്തിലെ സുപ്രധാന ദിനമാണ് ഇന്നെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കേരളത്തിലെ റോഡുകൾ വികസിപ്പിച്ച് ടൂറിസത്തിനും മറ്റും കരുത്ത് കൂട്ടാൻ സാധിച്ചതായി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു.

പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, വി കെ സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ജി ആർ അനിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post