പാഠ്യപദ്ധതി പരിഷ്‌കരണ വിഷയത്തില്‍ എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ആഞ്ഞിലിത്താനം സര്‍ക്കാര്‍ മോഡല്‍ ന്യൂ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മതവികാരം വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചെറിയ കൂട്ടരാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Post a Comment