അപേക്ഷ തിയ്യതി നീട്ടി
കേരള ലളിതകലാ അക്കാദമിയുടെ കലാകാര ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി നവംബർ 15 വരെ നീട്ടി. വിശദ വിവരങ്ങൾക്ക് :www.lalithkala.org
അപേക്ഷ തിയ്യതി നീട്ടി
കേരള ലളിതകലാ അക്കാദമി 2022- 2023വർഷത്തെ കലാവിദ്യാർത്ഥികൾക്കുളള സ്ക്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി നവംബർ 5 വരെ നീട്ടി. വിശദ വിവരങ്ങൾക്ക് : www.lalithkala.org .
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ഗവ എഞ്ചീനിയറിംങ് കോളേജിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിലെ കെമിക്കൽസ് വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന തിയ്യതി നവംബർ 16 ഉച്ച്ക്ക് 2.00 മണി. അന്നേദിവസം വൈകിട്ട് 3.00 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2383220, 0495 2383210
താൽപര്യപത്രം ക്ഷണിച്ചു
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ രോഗികൾക്ക് 2022 നവംബർ 1 മുതൽ 2023 ഒക്ടോബർ 31 വരെയുളള കാലയളവിൽ സി.ടി സ്കാനിംഗ് റിപ്പോർട്ട് ഈ സ്ഥാപനത്തിൽ വച്ച് ചെയ്യുന്നതിന് താൽപര്യപത്രം ക്ഷണിക്കുന്നു. നിശ്ചിത യോഗ്യത സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടുത്തണം. മുദ്ര വച്ച താൽപര്യപത്രം ലഭിക്കേണ്ട അവസാന തിയ്യതി നവംബർ 8 രാവിലെ 11 മണി. അന്നേദിവസം ഉച്ചക്ക് 12മണിക്ക് താല്പര്യപത്രം തുറക്കും.കൂടുതൽ വിവരങ്ങൾക്ക്: 04962960241.
അഭിമുഖത്തിന് തിയ്യതികൾ നിശ്ചയിച്ചു
ഡിജിറ്റൽ സർവ്വെ പദ്ധതിയുടെ നടത്തിപ്പിലേക്കായി കോഴിക്കോട് ജില്ലയിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് മുഖാന്തിരം കോൺട്രാക്ട് സർവെയർ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് തിയ്യതികൾ നിശ്ചയിച്ചു. നവംബർ 7 ന് നമ്പർ 12007 മുതൽ 12065 വരെയും നവംബർ 8 ന് 12066 മുതൽ 12240 വരെയുള്ള നമ്പറുകൾക്കും അഭിമുഖത്തിനെത്താം. 12241 മുതൽ 12307 വരെയുള്ളവർക്ക് നവംബർ 14 - നാണ് അഭിമുഖം. നവംബർ 15 ന് 12308 മുതൽ 12580 വരെയുള്ളവർ അഭിമുഖത്തിനെത്തണം.
സീറ്റുകൾ ഒഴിവ്
കോഴിക്കോട് ഗവ. ഐ ടി ഐ യുടെയും ഇൻസ്റ്റിട്ട്യൂട്ട് മാനേജ്മെന്റ് കമ്മറ്റി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എലിവേറ്റർ എഞ്ചീനിയറിഗ് എന്ന കോഴ്സിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരങ്ങൾ 8129412079.
Post a Comment