ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.

ഓസ്ട്രേലിയിയല്‍ നടക്കുന്ന ടി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.  മത്സരം ഇരു ടീമിനും നിര്‍ണായകം.  ഇതുവരെ മൂന്ന് മത്സരങ്ങളിലായി ഇന്ത്യ രണ്ട് ജയവും ഒരു തോല്‍വിയും നേടി. ബംഗ്ലാദേശും രണ്ട് മത്സരം ജയിക്കുകയും ഒരെണ്ണം പരാജയപ്പെടുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ മികച്ച റണ്‍ശരാശരിയുള്ളതിനാല്‍ ബംഗ്ലാദേശിന് മുന്നിലാണ്.

ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.  ട്വന്റി-20 ലോകകപ്പില്‍ മുമ്പ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള മൂന്ന് തവണയും ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ആകെ 11 ട്വന്റി-20 കളില്‍ ഏറ്റുമുട്ടിയപ്പോള്‍ പത്തിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി തുറക്കണമെങ്കില്‍ ഇന്ന് ജയിക്കണം.  ട്വന്റി-20 ലോകകപ്പില്‍ മറ്റൊരു മത്സരത്തില്‍ ഇന്ന് രാവിലെ 9.30ന് സിംബാബ് വെ നെതര്‍ലന്‍ഡ്സിനെ നേരിടും. 

Post a Comment

Previous Post Next Post