ഇന്ത്യ വാട്ടർ വീക്ക് ഏഴാം പതിപ്പിന് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഗ്രേറ്റർ നോയിഡയിൽ തുടക്കം കുറിക്കും. ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം എന്നീ മന്ത്രാലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഈ മാസം 5-ന് സമാപിക്കും. ജലസംരക്ഷണ ത്തിനുള്ള ബോധവൽക്കരണം, സംയോജിത രീതിയിൽ ജലസ്രോതസ്സുകളുടെ ഉപയോഗം തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം.
"സുസ്ഥിര വികസനത്തിനും സമത്വത്തിനും വേണ്ടിയുള്ള ജലസുരക്ഷ" എന്നതാണ് ഇത്തവണത്തെ പ്രമേയം. ആഗോള നയം രൂപീകരിക്കുന്നവർ, രാഷ്ട്രീയക്കാർ, ഗവേഷകർ, വിദഗ്ധർ, സംരംഭകർ എന്നിവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാനുള്ള വേദി കൂടിയാകും ഇന്ത്യ വാട്ടർ വീക്ക്. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജലസ്രോതസ്സുകളുടെ വികസനം, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
സെമിനാറുകൾ, ചർച്ചകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡെൻമാർക്ക്, സിംഗപ്പൂർ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളാണ് പരിപാടിയുടെ പങ്കാളിത്ത രാജ്യങ്ങൾ.
Post a Comment