മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു.

ഇന്ന് കേരളപ്പിറവി. സംസ്ഥാനം രൂപം കൊണ്ടിട്ട് 66 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ കേരളീയര്‍ക്കും ആശംസകള്‍ നേര്‍ന്നു. കേരളപ്പിറവിയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവിതാംകൂറും കൊച്ചിയും മലബാറും കൂട്ടി യോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. ഭാഷ,ചരിത്രം, ഐതിഹ്യം എന്നിവ‌യിലൂ‌‌ടെ മലയാളികളെ ഒരുമിപ്പിക്കുക എന്നതായിരുന്നു ഐക്യ കേരള പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാംസ്കാരിക,രാഷ്ട്രീയ,സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സംസ്ഥാനം നടത്തിയ‌ മുന്നേറ്റങ്ങൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതി ചേർക്കപ്പെട്ടു. കേരളപ്പിറവിയോ‍ടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. 

ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. 
കേരള പിറവി ദിനത്തിൽ ലഹരി വിരുദ്ധ ശൃംഖലയ്ക്കും സംസ്ഥാനത്ത് തുടക്കമാകുകയാണ്. സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളെ അണിനിരത്തിയാണ് ലഹരി വിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയിൽ കണ്ണിചേരും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും ശൃംഖലയിൽ പങ്കാളികളാകും. ലഹരിവിരുദ്ധ പ്രതിജ്ഞയും ഇതിന്‍റെ ഭാഗമായി നടക്കും. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post