സൗജന്യ പരിശീലനപരിപാടി
എംപ്ലോയ്മെന്റിനു കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി നടത്തുന്ന യു പി എസ് ടി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
ഗതാഗതം നിരോധിച്ചു
കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് പുനരുദ്ധാരണ പ്രവർത്തി നടക്കുന്നതിന്റെ ഭാഗമായി ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള നരിക്കുനി സി. എച്ച്.സി.യിൽ സ്പീച്ച് & ലാംഗ്വേജ് പാത്തോളജിസ്റ്റിന്റെ നിലവിലുളള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്.
കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ സീനിയർ കാത്ത് ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 7 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 1 നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367
കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യന് അപേക്ഷ ക്ഷണിക്കുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 2നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367
കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 5നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ; 0495 2365367
കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ സി.എസ്. എസ്.ഡി ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 3നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0495 2365367
കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നവംബർ 4നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0495 2365367
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലുളള കേരള ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ് (കീറ്റ്സ്) തിരുവനന്തപുരത്ത് നടത്തുന്ന ഐഇഎൽടിഎസ് കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവരങ്ങൾക്ക് : 0471-2329539, 2323989,
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചീനിയറിംഗ് കോളേജിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിലേക്ക് ഡിസ്പ്ലേ ബോർഡുകൾ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന തീയതി നവംബർ 14 ഉച്ച്ക്ക് 2 മണി.
കൂടുതൽ വിവരങ്ങൾക്ക് : 0495 2383220, 0495 2383210
ഗതാഗത നിയന്ത്രണം
വഴിക്കടവ് പാലം പുനർനിർമ്മാണം നടക്കുന്നതിനാൽ ഈ പാലത്തിലുടെയുളള വാഹന ഗതാഗതം നവംബർ 1 മുതൽ പാലം നിർമ്മാണം പൂർത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. തിരുവമ്പാടിയിൽ നിന്നും പുന്നക്കലിലേക്കും, പുന്നക്കലിൽ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങൾ കൂടരഞ്ഞി വഴിയും ചെറിയ വാഹനങ്ങൾ കാളിയമ്പുഴ -പൊന്നാങ്കയം വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് പുനരുദ്ധാരണ പ്രവർത്തി നടക്കുന്നതിന്റെ ഭാഗമായി ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment