ഡിജിറ്റൽ റീസർവെയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമി സംബന്ധമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റുകളും, കാലതാമസവും ഒഴിവാക്കാനും ഡിജിറ്റല്‍ സര്‍വേയിലൂടെ സാധിക്കും. മെച്ചപ്പെട്ട സേവനങ്ങളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ഉദ്യോഗസ്ഥര്‍ ഈ സംസ്കാരം ഉള്‍ക്കൊണ്ട് പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സർവെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നാലുവർഷം കൊണ്ട് കേരളം പൂർണമായും ഡിജിറ്റലായി സർവെ ചെയ്ത് റിക്കാർഡുകൾ തയ്യാറാക്കുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവെ ആരംഭിച്ചത്.
Post a Comment