യാത്രയെ പുതുലഹരിയാക്കി ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ: 19,993 വോട്ടുകളുമായി യാത്ര ഒന്നാം സ്ഥാനത്ത്.

യാത്രയെ പുതുലഹരിയാക്കി ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ
19,993 വോട്ടുകളുമായി യാത്ര ഒന്നാം സ്ഥാനത്ത്. ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളിൽ ക്രമീകരിച്ച 300 ഓളം ബൂത്തുകളിലായി 75000 ത്തിൽ പരം വിദ്യാർത്ഥികൾ വോട്ടെടുപ്പിൽ പങ്കാളികളായപ്പോൾ ആകെ രേഖപ്പെടുത്തിയ വോട്ടിങ്ങ് ശതമാനം 83.14%. ആകെ 996 വോട്ടുകൾ അസാധുവായി. 

7,999 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 29.20 ശതമാനം വോട്ടുകളോടെ യാത്ര ഒന്നാം സ്ഥാനവും 17.52 ശതമാനത്തിന്റെ പിന്തുണയോടെ 11,994 വോട്ടുകളോടെ ഭക്ഷണം രണ്ടാം സ്ഥാനവും 14.56 ശതമാനം വോട്ടുകളോടെ സൗഹൃദം മൂന്നാം സ്ഥാനവും നേടി. കായികം (12.65%), സിനിമ (5.85%), സാമൂഹിക സേവനം (4.67%) യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആകെ വോട്ടിൽ 94.15% പേർ ലഹരിക്കെതിരായി വോട്ട് രേഖപ്പെടുത്തി. 

ഫാറൂക്ക് എച്ച്.എസ്.എസ് (90.78%), വകയാട് എൻ.എച്ച്.എസ്.എസ്. (85.61%), കൊടുവള്ളി ഗവ. എച്ച്.എസ്.എസ്. (84.51%), കുറ്റ്യാടി എച്ച്.എസ്.എസ്. (83.30%), നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ (82.23%) എന്നീ ബൂത്തുകൾ ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തി. കൊയിലാണ്ടി (93.09%), കുന്നുമ്മൽ (88.64%), മേലടി (86.31%), കൊടുവള്ളി (85.15%), നാദാപുരം (84.94%) എന്നിവയാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ വിദ്യാഭ്യാസ ഉപ  ജില്ലകളാണ്.

വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ബഹു. സാമൂഹ്യ ക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിൽ നിർവഹിച്ചു. സന്തോഷ് ജോർജ്ജ് കുളങ്ങര ആശംകളർപ്പിച്ചു. 

മികച്ച പ്രതികരണമാണ് വോട്ടെടുപ്പിനാകെ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചത്. ഉയർന്ന പോളിംഗ് ശതമാനം പുലർത്തിയതും അതൊടനുബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങളും ശ്രദ്ധേയമായി.

വോട്ടെടുപ്പ് വിജയിപ്പിച്ച അധ്യാപക കോർഡിനേറ്റർമാരെയും വോട്ടെടുപ്പിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികളെയും ഏകോപനം നിർവഹിച്ച സാമൂഹ്യ നീതി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് മേധാവികളെയും  പ്രത്യേകം അഭിനന്ദിക്കുന്നു.

Post a Comment

Previous Post Next Post