കേരള പോലീസിന്‍റെ ഭാഗമായ ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പോലീസിന്‍റെ ഭാഗമായ ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ (അര്‍ബന്‍ കമാണ്ടോസ് - അവഞ്ചേഴ്സ്) ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേയ്ക്കാണ് നിയമനം.
    
സ്പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലിചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാപനം, തെരഞ്ഞെടുപ്പ് രീതി എന്നിവ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ വെബ്സൈറ്റില്‍ (www.prd.kerala.gov.in) ലഭിക്കും. നിശ്ചിതമാതൃകയിലുള്ള ബയോഡേറ്റ cmdtirb.pol@kerala.gov.in  എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം. 

Post a Comment

Previous Post Next Post