ലഹരി മുക്ത ഭാരതം എന്ന ലക്ഷ്യം സ്വന്തമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.


ലഹരി മുക്ത ഭാരതം എന്ന ലക്ഷ്യം സ്വന്തമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി കടത്തും ദേശീയ സുരക്ഷയും എന്ന വിഷയത്തില്‍ ഗുവാഹത്തിയില്‍ നടന്ന രണ്ടാമത് പ്രാദേശിക തല യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി കടത്ത് തടയാന്‍ കേന്ദ്രസര്‍ക്കര്‍ പുലര്‍ത്തുന്ന നയപരിപാടികള്‍ ഫലം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരികടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ക്ക് പണം ലഭിക്കുന്ന വഴികള്‍ തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ അരക്ഷിതാവസ്ഥകളും ലഹരികടത്തുകാരും തമ്മില്‍ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ അമിത് ഷാ, രാജ്യത്തു നിന്നും ലഹരി മാഫിയയെ വേരോടെ പിഴുതുമാറ്റാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. അത്യാധുനിക ബഹിരാകാശ സാങ്കേതിക വിദ്യയുടെ 
സഹായത്തോടെ വടക്കുകിഴക്കന്‍ മേഖലകളുടെ വികസനം സാധ്യമാക്കുന്ന വടക്കു കിഴക്കന്‍ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ നടന്ന അവലോകന യോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുത്തു.

Post a Comment

Previous Post Next Post