കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ബിരുദ തലങ്ങളിലായാണ് ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സ്‌കൂള്‍/കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0495 2724610, 9446643499 നമ്പറുകളില്‍ ബന്ധപ്പെടാം. 

വിധികര്‍ത്താക്കളാവുന്നതിന് ബയോഡാറ്റ ക്ഷണിച്ചു

നവംബര്‍ 28 ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാവുന്നതിന് കോഴിക്കോട് ജില്ലയ്ക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ ക്ഷണിക്കുന്നു. അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ 30 നകം  csectionddekkd@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്  അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446891620, 8547215177.

റേഷന്‍കട ലൈസന്‍സി നിയമനം: അപേക്ഷകള്‍  ക്ഷണിച്ചു
    
ജില്ലയില്‍ 17 റേഷന്‍കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍  മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും വിശദമായ നോട്ടിഫിക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ബന്ധപ്പെട്ട താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസുകളിലും പഞ്ചായത്ത്/വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885, സിറ്റി റേഷനിംഗ് ഓഫീസ്(സൗത്ത്)  0495 2374807, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) 0495 2374565, താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി 0496 2620253, താലൂക്ക് സപ്ലൈ ഓഫീസ് വടകര 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് 0495 2224030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ദര്‍ഘാസുകള്‍ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെ.വി.എ ഓണ്‍ലൈന്‍ യുപിഎസ് വിത്ത് ബാറ്ററി  വിതരണം ചെയ്യാന്‍ താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറത്തിന്റെ വില്‍പ്പനയുടെ അവസാന തീയതിയും സമയവും നവംബര്‍ 30. ദര്‍ഘാസ് നമ്പര്‍, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകള്‍ ജോയിന്റ് ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയം, കോഴിക്കോട്-09 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 2373819.

തീയതി നീട്ടി

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്)  ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന്  അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 0471 - 2329468, 2339178.

ദര്‍ഘാസുകള്‍ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്  നവംബര്‍ 22 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേളയിലേക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണം ലൈറ്റ് ആന്‍ഡ് സൗണ്ട് അനുബന്ധ പ്രവര്‍ത്തികള്‍ക്ക്  ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 വൈകുന്നേരം 3.00 മണി. തുറക്കുന്ന തീയതി നവംബര്‍ 10 വൈകീട്ട് 3.30.

സൗജന്യ ബ്യൂട്ടീഷന്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷന്‍ കോഴ്സ് പരിശീലനം ആരംഭിക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447276470, 0495 2432470.

മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു 

ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാർഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഐ.ടി.ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ അനുബന്ധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആദ്യ രണ്ട് മാസത്തെ പരിശീലനം കോഴിക്കോട് ഗവ. പോളിടെക്നിക്ക് കോളേജിലും തുടര്‍ന്നുള്ള നാലുമാസം കൊച്ചിന്‍ ഷിപ് യാര്‍ഡിലുമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപും കൊച്ചിന്‍ ഷിപ് യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മുപ്പത് വയസാണ് പ്രായപരിധി. 9912 രൂപയാണ് കോഴ്സ് ഫീ. താല്പര്യമുള്ളവര്‍ https://bit.ly/marinefitter എന്ന ലിങ്ക് വഴി പേര്  രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരള വെബ്സൈറ്റ് http://www.asapkerala.gov.in/ സന്ദര്‍ശിക്കുകയോ  9495999710, 9495999787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

പുനര്‍ലേലം

കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത തോക്കുകളും തിരകളും കോടതി ഉത്തരവ് പ്രകാരം ഡിസ്പോസ് ചെയ്തിട്ടുള്ളതും രൂപമാറ്റം വരുത്തിയ ഈയക്കട്ട നവംബര്‍ രണ്ടിന് രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ www.mstcecommerce.om  വെബ്‌സൈറ്റ് മുഖേന പുനര്‍ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രസ്തുത വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങുന്നയാൾ(ബയർ) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ലേല സാധനങ്ങള്‍ നവംബര്‍ ഒന്നിന് വൈകിട്ട് നാലുമണിവരെ അസിസ്റ്റന്റ് കമാണ്ടന്റിന്റെ അനുമതിയോടെ സായുധ സേന ആസ്ഥാനത്ത് പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2523031.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ബഡ്സ് ഫെസ്റ്റിന് 600 പേര്‍ക്ക് ഭക്ഷണം, സ്റ്റേജ് ആന്‍ഡ് സൗണ്ട് എന്നിവ തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്ന്. വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 9567271165, 0495 2373066.

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് നവംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കുവാന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടുമണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2592722.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ബഡ്സ് ഫെസ്റ്റിന് 600 പേര്‍ക്ക് ഭക്ഷണം, സ്റ്റേജ് ആന്‍ഡ് സൗണ്ട് എന്നിവ തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്ന്. വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 9567271165, 0495 2373066.

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് നവംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കുവാന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടുമണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2592722.

Post a Comment

Previous Post Next Post