ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായംസിങ് യാദവ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുറച്ചുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരുന്നു.
ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ ഗുസ്തിക്കാരന്റെ മെയ്‍വഴക്കത്തോടെയും സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെയും ദേശീയശ്രദ്ധ പിടിച്ചുപറ്റിയ നീക്കങ്ങൾ നടത്തിയ നേതാവാണ് മുലായം. മൂന്നുതവണ (1989–91, 1993–95, 2003–07) ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996ൽ ദേവേഗൗഡ, ഗുജ്റാൾ സർക്കാരുകളിൽ കേന്ദ്ര പ്രതിരോധമന്ത്രി ആയി. നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്.
Post a Comment