നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ 'ക്രൈം ബ്രാഞ്ച്' ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം. പിന്നീട് ഇരുപതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 'നാഗം', 'മിമിക്സ് പരേഡ്', 'കുഞ്ഞിക്കുരുവി', 'ചെങ്കോല്‍', 'ദേവാസുരം', 'കമ്പോളം', 'കുസൃതിക്കാറ്റ്' 'ആദ്യത്തെ കണ്‍മണി' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

Post a Comment

Previous Post Next Post