സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന നാര്ക്കോട്ടിക് സ്പെഷ്യല് ഡ്രൈവ് നവംബര് ഒന്ന് വരെ നീട്ടും. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. മുഴുവന്സമയ ഹൈവേ പട്രോളിങ് സംഘത്തെ നിയോഗിച്ചു. ഇത്തരത്തില് കേസിലുള്പ്പെട്ട 2,195 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി. അന്തര്-സംസ്ഥാന സര്വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിര്ത്തി ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന കര്ശനമാക്കിയിട്ടുണ്ട്.
Post a Comment