വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ ഉള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആര്‍ടിസി.

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ ഉള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആര്‍ടിസി.  വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നതും നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച തരത്തിലുള്ള യാത്രാ സൗജന്യം അതേപടി തുടരുകയാണ്.  40 മുതല്‍ 48 വരെ സീറ്റുകളുള്ള ബസില്‍  25 കണ്‍സഷന്‍ വരെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കാറുണ്ട്.  എന്നാല്‍  അനിയന്ത്രിമായി കണ്‍സഷന്‍ അനുവദിക്കാനാവില്ലെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. 
സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി  സര്‍വ്വീസ് നടത്തുന്ന മേഖലയില്‍ സ്‌കൂള്‍ സമയത്ത്  ഓടുന്ന മുഴുവന്‍ ട്രിപ്പുകള്‍ക്കും ആനുപാതികമായാണ് കണ്‍സഷന്‍ അനുവദിച്ച് വരുന്നത്.

Post a Comment

Previous Post Next Post