നാളെ കേരള പിറവി. സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും.

നാളെ കേരള പിറവി. സംസ്ഥാനം രൂപം കൊണ്ടിട്ട് നാളെ 66 വര്‍ഷം തികയും. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് 1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.  ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യാനന്തര ഭാരത സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമായിരുന്നു ഇത്. സംസ്ഥാനത്തിന്‍റ ആദ്യ രൂപത്തില്‍ ആകെ അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്.  കേരള പിറവി ദിനമായ നാളെ സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളെ അണിനിരത്തി  ലഹരി വിരുദ്ധ ശൃംഖല തീർക്കും.

 മൂന്നരയോടെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ശൃംഖല തീർക്കാനും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തു.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാവിലെ  11 മുതൽ 12 വരെയോ വൈകിട്ട് മൂന്ന് മുതൽ നാല് വരെയോ ശൃംഖല തീർക്കും.  ഒരു മാസമായി സംസ്ഥാനത്തെ കലാലയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചരണ പരിപാടികൾ നടന്നു വരികയാണ്.

Post a Comment

Previous Post Next Post