ഒരു പുസ്തകം സമ്മാനിക്കാം: ആഫ്റ്റർ കെയർ ഹോമിൽ ഒരുങ്ങുന്ന ലൈബ്രറിയിലേക്ക് നിങ്ങൾക്കും പുസ്തകങ്ങൾ നൽകാം.

നിങ്ങൾ വായിച്ചു കഴിഞ്ഞതോ (പേജുകൾ കീറി മുറിയാത്തവ) പുതിയതോ ആയ പുസ്തകങ്ങൾ ഞങ്ങളെ ഏൽപ്പിക്കാം. കുറഞ്ഞത് അഞ്ഞൂറ് പുസ്തകങ്ങൾ ശേഖരിച്ചു നൽകുക എന്നതാണ് ലക്ഷ്യം

മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി നവംബർ 2ന് നടക്കുന്ന പരിപാടിയിൽ വച്ച് പുസ്തകം ഏറ്റ് വാങ്ങിക്കൊണ്ട് കല്പറ്റ നാരായണൻ മാഷ് ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു...

ഈ പുസ്തക ശേഖരണത്തിൽ ഒപ്പം ചേരാൻ താല്പര്യമുള്ളവർ നവംബർ 2 ന് പുസ്തകവുമായി എത്തുക.

നവംബർ 1 മുതൽ നവംബർ 7 വരെ നമ്മുടെ കോഴിക്കോട് മിഷൻ റൂമിൽ നേരിട്ടെത്തിയോ തപാലിൽ അയച്ചോ പുസ്തകം നൽകാവുന്നതാണ്.

തപാൽ വിലാസം : നമ്മുടെ കോഴിക്കോട്, മിഷൻ റൂം, താഴെനില കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്,673020
കൂടുതൽ വിവരങ്ങൾക്ക് : 9847764000, 7902668669

Post a Comment

Previous Post Next Post