ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ സമിതി പ്രത്യേക യോഗം ഇന്നും നാളെയുമായി മുംബൈയിലും ഡല്‍ഹിയിലും നടക്കും. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ചര്‍ച്ചാ വിഷയം.
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഹോട്ടല്‍ താജ് പാലസില്‍ ആദരാഞ്ജലി അര്‍പ്പിച്ചാകും ചടങ്ങുകള്‍ ആരംഭിക്കുക. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ ഭീഷണിയാണ് തീവ്രവാദമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.
Post a Comment