പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല സംഘം കേരളത്തിലേക്ക്.

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. പകര്‍ച്ചപ്പനി വിശദമായി പഠിച്ച് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സംഘം സമര്‍പ്പിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുള്‍പ്പെടുന്നതാണ് ഏഴംഗ ഉന്നതതല സംഘം.

Post a Comment

Previous Post Next Post