സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ അപ്പീൽ സമിതികൾ മൂന്ന് മാസത്തിനകം നിലവിൽ വരും.

സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള അപ്പീൽ സമിതികൾ മൂന്ന് മാസത്തിനകം നിലവിൽ വരും. ഫെയ്സ് ബുക്ക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാനാണ് സമിതി.  ചെയർ പേഴ്സണണും രണ്ട് സ്ഥിരാംഗങ്ങളുമടക്കം മൂന്ന്പേരാകും ഓരോ സമിതിയിലും ഉണ്ടാവുക.  വിദഗ്ദ്ധ സഹായവും സമിതികൾക്ക് തേടാം. 

അപകീർത്തികരമായ ഉള്ളടക്കത്തെക്കുറിച്ച് ഈ സമിതികൾക്ക് പരാതി നല്കാം.  സമൂഹ മാധ്യമങ്ങളുടെ ആഭ്യന്തര പരാതി പരിഹാര ഓഫീസറുടെ തീരുമാനത്തിൽ തൃപ്തിയില്ലെങ്കിൽ 30 ദിവസത്തി നുള്ളിൽ അപ്പീൽ നൽകാം.   പരാതി മുപ്പത് ദിവസത്തിനകം തീർപ്പാക്കണം. അപകീർത്തിപരമായ പോസ്റ്റ് നീക്കം ചെയ്യാനുള്ള പരാതികൾ 24 മണിക്കൂറിനുള്ളിൽ കമ്പനികൾ പരിഗണിക്കണം.  72 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണം. 


Post a Comment

Previous Post Next Post