പോലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി തലയോലപ്പറമ്പ് പൊലീസ്.

പോലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി തലയോലപ്പറമ്പ് പൊലീസ്. പരിശോധനയിൽ  കണ്ടെത്തിയത് 45 പാക്കറ്റുകളായി കടത്താൻ ശ്രമിച്ച 92.34  കിലോ കഞ്ചാവും 1.3 gm MDMA യും. ലഹരിവസ്തുക്കൾ  കടത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കെൻസ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എറണാകുളം ഭാഗത്തു നിന്നും  വന്ന KA 03 NB 3645 നമ്പർ കാർ തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച്  വാഹന പരിശോധനക്കായി പോലീസ് തടയാൻ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.  പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.  

തലയോലപ്പറമ്പ് സബ് ഇൻസ്‌പെക്ടർ ദീപു, സബ്  ഇൻസ്‌പെക്ടർമാരായ സിവി, സുധീരൻ, ASI മാരായ സുശീലൻ, സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.

"യോദ്ധാവ്' - 99 95 96 66 66

Post a Comment

Previous Post Next Post