കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.


ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗം വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്ക് അപേക്ഷിക്കാം. ചാത്തമംഗലം, കക്കോടി, നന്മണ്ട, പെരുവയല്‍, ഒളവണ്ണ, പഞ്ചായത്തുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885.

 

പക കോഴ്സിന് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷകള്‍ നവംബര്‍ 19 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0473 4296496, 8547126028.

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ 

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതിയില്‍പെട്ടവര്‍,  പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയില്‍ പ്രസ്തുത വിവരത്തോടൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുണം. ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീട്,  ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍ ജോലി, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25000/ രൂപയിലധികം, നാലുചക്ര വാഹനം(ടാക്‌സി ഒഴികെ) എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടുക.  

 

സൗജന്യ യോഗ പരിശീലനം 

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് പ്രമേഹ രോഗികള്‍ക്കായി കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ പ്രകൃതി ചികിത്സാ യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ 14 വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് പരിശീലനം.

മത്സരപരീക്ഷാ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

50 പട്ടിക ജാതി വിഭാഗ യുവതി യുവാക്കള്‍ക്ക് പി.എസ്.സി/ യു.പി.എസ്.സി പരിക്ഷാ പരിശീലനം നല്‍കുന്നതിന് കോര്‍പ്പറേഷന്‍ പരിധിയിലെ അംഗീകൃത മത്സര പരീക്ഷ കേന്ദ്രങ്ങളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. ലൈസന്‍സിന്റെ പകര്‍പ്പ്, മൂന്നു വര്‍ഷങ്ങളിലെ റിസള്‍ട്ട് എന്നിവ സഹിതം നവംബര്‍ അഞ്ചിനകം കോഴിക്കോട് കോര്‍പ്പറേഷനിലെ പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547630149, 9526679624. 

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ന്റെ പരിധിയില്‍പ്പെട്ട ഭിന്നശേഷി വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്ത് 0495 2374565.

സ്പീച്ച് ആന്‍ഡ് ലാംഗ്വേജ്‌ പാത്തോളജിസ്റ്റ് നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള നരിക്കുനി സി.എച്ച്.സിയില്‍ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ്‌ പാത്തോളജിസ്റ്റിന്റെ നിലവിലുളള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.എല്‍.പി ആന്‍ഡ് ആർ.സി.ഐ രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  സെക്രട്ടറി,ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചേളന്നൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 15-നകം ലഭിക്കണം. ഇമെയില്‍: chelannurblock@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2260270.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 659/17) 2019 സെപ്റ്റംബര്‍ നാലിന്  നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

PRD/CLT/1936/10/22
29/10/2022

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: അപേക്ഷ ക്ഷണിച്ചു 

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലേക്ക് വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം. റിയാലിറ്റി ഷോയിലൂടെ ജൂണ്‍ ഒന്ന് മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങൾ ക്ക് അവതരിപ്പിക്കാന്‍ അവസരം. കോവിഡ് കാലത്തു വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് രേഖപ്പെടുത്തുക കൂടിയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൈറ്റ് വിക്ടേഴ്സ് വഴി ഡിസംബര്‍ മാസത്തില്‍ ഇവ സംപ്രേഷണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റ് സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 4 നകം www.hv.kite.kerala.gov.in വഴി സമര്‍പ്പിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു

സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മോഡല്‍ ലൈബ്രറി പ്രൊജക്ടിന്റെ ഭാഗമായി ജനറേറ്റര്‍, എയര്‍ കണ്ടീഷണര്‍ എന്നിവ സ്ഥാപിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ പത്തിന് വൈകുന്നേരം അഞ്ച് മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.publiclibrarykozhikode.com വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2961253

Post a Comment

Previous Post Next Post