ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുന്‍ഗണന നല്‍കിയാകും പ്രക്രിയ ആരംഭിക്കുക.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. ലൈഫ് മിഷന്‍ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും.
ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തി 6,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി
3 ലക്ഷത്തി 11,000 വീടുകളാണ് പൂര്‍ത്തിയായത്.
Post a Comment