സാങ്കേതിക വിദ്യ ആദിവാസികളുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ആദിവാസി മേഖലകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം.


ആധുനിക സാങ്കേതിക വിദ്യ ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി 
കെ. രാധാകൃഷ്ണന്‍. ആദിവാസി മേഖലകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന  ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതിയുടെ ഉദ്ഘാടനം വയനാട്  കല്‍പ്പറ്റയില്‍  മന്ത്രി  നിര്‍വഹിച്ചു. 

ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. കേന്ദ്ര ഐ.ടി മന്ത്രാലയവും പട്ടികവര്‍ഗ്ഗ വകുപ്പും, സി-ഡാകും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 

Post a Comment

Previous Post Next Post