വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ശക്തം. ചര്‍ച്ചയിലൂടെ സമാധാന പരമായി പരിഹാരം കാണുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.


വിഴിഞ്ഞം സമരത്തിന് ചര്‍ച്ചയിലൂടെ  സമാധാനപരമായി പരിഹാരം കാണുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനാധിപത്യപരമായി സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അക്രമ സമരം ഒന്നിനും പരിഹാരമല്ലെന്നും ശ്രീ. എം.വി.ഗോവിന്ദന്‍ അറിയിച്ചു. 


Post a Comment

Previous Post Next Post