നിയമലംഘനം നടത്തിയ വാഹനങ്ങള്‍ വിദ്യാഭ്യാസ ടൂറിനും മറ്റും ഉപയോഗിച്ചാല്‍ ടീച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ലൈറ്റുകളും , ശബ്ദ സംവിധാനങ്ങളും ഘടിപ്പിക്കുന്ന കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും എതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും, ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
വാഹന ഉടമകളും , രൂപമാറ്റങ്ങള്‍ വരുത്തുന്ന ഏജന്‍സികളും , ഇവ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗര്‍മാരും നടപടിക്ക് വിധേയകമാകുമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍ , പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
Post a Comment