ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ സമിതിയുടെ പ്രത്യേക യോഗം നാളെയും മറ്റന്നാളുമായി മുംബൈയിലും ഡല്‍ഹിയിലും നടക്കും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയതും ആവിര്‍ഭവിക്കുന്നതുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ചര്‍ച്ചാ വിഷയം.
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഹോട്ടല്‍ താജ് മഹാള്‍ പാലസില്‍ ആദരാഞ്ജലി അര്‍പ്പിച്ചാകും ചടങ്ങുകള്‍ ആരംഭിക്കുക. സുരക്ഷാ സമിതിയിലെ 15 ഉം അംഗമാകാനിരിക്കുന്ന അഞ്ചും രാജ്യങ്ങളിലെ പ്രതിനിധികള്‍ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.
Post a Comment