കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ തീരുമാനമാകും വരെ വി.സി.മാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി.


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ തീരുമാനമാകും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. രാജിവെക്കാന്‍ ആവശ്യപ്പെട്ട് ചാന്‍സിലറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍മാര്‍ നല്‍കിയ  ഹര്‍ജിയിലാണ്  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് പ്രത്യേക സിറ്റിങ്ങിലൂടെ ഇടക്കാല  ഉത്തരവ് പുറപ്പെടുവിച്ചത്.

ചാന്‍സലറായ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് തല്‍ക്കാലം തുടരാം. രാജി ആവശ്യപ്പെട്ട് വിസിമാര്‍ക്ക് കത്തയച്ചത് ശരിയായില്ലെന്നും വിസിമാരെ പുറത്താക്കുന്നത് നിയമപരമായി വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  ചാന്‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഇന്നലെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് അസാധുവായതായി കോടതി പറഞ്ഞു.  ചാന്‍സലറുടെ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

Post a Comment

Previous Post Next Post