രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വൈകിട്ട് 4.29 മുതല്‍ 5.42 വരെ നീണ്ടു നില്‍ക്കുന്ന ഭാഗിക ഗ്രഹണത്തില്‍, സൂര്യന്റെ 40 മുതല്‍ അന്‍പത് ശതമാനം വരെ, ചന്ദ്രന്‍ മറയ്ക്കും. എന്നാല്‍, അല്‍പ്പസമയം പോലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ദ്വാരക, ന്യൂഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, സൂറത്ത്, പൂനൈ, ജയ്പൂര്‍, ഇന്‍ഡോര്‍, താനെ, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ സൂര്യഗ്രഹണം ഒരു മണിക്കൂറിലേറെ ദൃശ്യമാകും.
Post a Comment