മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് എല്ലാ വീടുകളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും.


മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് എല്ലാ വീടുകളിലും ലഹരി വിരുദ്ധ  ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ഇന്നലെയും ഇന്നുമായി ദീപം തെളിയിക്കുകയാണ്. നാളെ വ്യാപാര സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിക്കും.

Post a Comment

Previous Post Next Post