പി എം കിസാന്‍ സമ്മാന്‍ സമ്മേളന്‍ 2022 , ഇന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

പി എം കിസാന്‍ സമ്മാന്‍ സമ്മേളന്‍ 2022 , ഇന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡല്‍ഹിയിലെ  ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പന്ത്രണ്ടാം ഗഡു വിതരണത്തിനും  ശ്രീ. നരേന്ദ്ര മോദി തുടക്കം കുറിക്കും. 

കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനവും പ്രധാന മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും  പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്യും. രാജ്യത്തെമ്പാടുമുള്ള 13,000-ത്തിലധികം  കര്‍ഷകരും 1,500 ഓളം സ്റ്റാര്‍ട്ട് അപ്പുകളും പരിപാടിയില്‍ പങ്കെടുക്കും. കിസാന്‍ സമ്മാന്‍ നിധിയിലൂടെ  മൂന്ന്  തവണകളിലായി അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം  6000 രൂപയാണ് ലഭിക്കുക. ഇതുവരെ രണ്ടുലക്ഷം കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്കു പദ്ധതിയിലൂടെ ഗുണം ലഭിച്ചു. സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖ ഗവേഷകര്‍, നയരൂപീകരണ മേഖലയിലെ വിദഗ്ധര്‍ എന്നിവരും പങ്കെടുക്കും.

രാസവസ്തു വളം മന്ത്രാലയത്തിന്റെ  അറുനൂറ് പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും  ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് കീഴില്‍ രാജ്യത്തെ വളം ചില്ലറ വില്പന കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റും. കേന്ദ്രങ്ങള്‍ കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും മണ്ണ്, വിത്ത്, വളം എന്നിവ പരിശോധിക്കുന്നതിനുളള സൗകര്യങ്ങള്‍ ലഭ്യമാക്കുകയും കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്യും.

മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിലധികം ചില്ലറ വളം വില്പന കേന്ദ്രങ്ങങ്ങള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ചടങ്ങില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന - ഒരു രാഷ്ട്രം ഒരു വളം എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം, 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡില്‍ കമ്പനികളെ രാസവളങ്ങള്‍ വിപണനം ചെയ്യാന്‍ സഹായിക്കുന്ന ഭാരത് യൂറിയ ബാഗുകള്‍ പുറത്തിറക്കും. 

Post a Comment

Previous Post Next Post