വയനാട്ടിൽ കൊക്കയിൽ വീണ് യുവാവ് മരിച്ചു; അപകടം നിയന്ത്രിത വനമേഖലയിൽ.

കൽപ്പറ്റ: നിയന്ത്രിത വനമേഖലയിലെ കൊക്കയിൽ വീണ് യുവാവ് മരിച്ചു. വയനാട് വൈത്തിരിയിലാണ് സംഭവം. വിനോദസഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ഒരാളാണ് മരിച്ചത്. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്.

വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ അഞ്ചുപേർ വീണത്. അഭിജിത്തിനെ കൂടാതെ മറ്റൊരാൾക്ക് കൂടി പരിക്കുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

 തളിമലയിൽ നിന്നും എട്ട് കിലോമീറ്റർ കുത്തനെയുള്ള മേലെ തളിമലപാത്തി എന്ന കൊക്കയിലേക്കാണ് ഇവർ വീണത്. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പോലീസ് അന്വേഷിച്ച് വരികയാണ്. വനംവകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post