തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കേണ്ട ഫയലുകൾ ആഗസ്റ്റ് 28നകം തീർപ്പാക്കണം. ഇതിനായി ആഗസ്റ്റ് 20 മുതൽ 25 വരെ അദാലത്തുകൾ നടത്തണം. ആവശ്യമെങ്കിൽ അപേക്ഷകരെയും അദാലത്തിൽ പങ്കെടുപ്പിക്കണം. ജില്ലാ തലത്തിൽ തീർപ്പാക്കേണ്ട ഫയലുകൾ സെപ്റ്റംബർ 5നകം തീർപ്പാക്കും. തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തിൽ തീർപ്പാക്കേണ്ട ഫയലുകൾ സെപ്റ്റംബർ 20നകമാണ് തീർപ്പാക്കേണ്ടത്. കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളിൽ ചട്ടം 20 (3) പ്രകാരമുള്ള ഇളവ് 20 ശതമാനം വരെ നൽകാൻ അദാലത്ത് സമിതികൾക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്ത റോഡുകൾക്ക് മാത്രമേ മൂന്ന് മീറ്റർ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.
തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ പ്രസിഡന്റ്, ചെയർപേഴ്‌സൻ, മേയർ എന്നിവർ അദാലത്ത് സമിതി ചെയർമാനും സെക്രട്ടറി കൺവീനറുമായിരിക്കും. ഭരണസമിതി വെസ് പ്രസിഡന്റ് /ചെയർപേഴ്‌സൻ, ഡെപ്യൂട്ടി മേയർ, അസിസ്റ്റന്റ് എൻജിനിയർമാർ എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. ജില്ലാ തലത്തിൽ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ചെയർമാനും എൽഎസ്ജിഡി ജോ. ഡയറക്ടർ സമിതി കൺവീനറുമായിരിക്കും. സംസ്ഥാന തലത്തിൽ ചെയർമാൻ പ്രിൻസിപ്പൽ ഡയറക്ടറാണ്. അർബൻ ഡയറക്ടറും റൂറൽ ഡയറക്ടറും കൺവീനർമാരുമാണ്. അദാലത്ത് സമിതികൾക്ക് സെപ്റ്റംബർ 30 വരെ പ്രാബല്യമുണ്ട്. ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിൽ തീർപ്പാക്കിയിരുന്നു.
Post a Comment