മുല്ലപ്പെരിയാറിൽ 139.55 ആയി ജലനിരപ്പ് വർധിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാറിന്റെ മുഴുവൻ ഷട്ടറുകളും ഇന്ന് ഉയർത്തി
ഇടുക്കിയിൽ ജലനിരപ്പ് 2386.86 അടിയായി ഉയർന്നു. അഞ്ച് ഷട്ടറുകളിലൂടെ സെക്കൻഡിൽ 300 ക്യൂസെക്സ് വെള്ളമാണ് പുറത്തുവിടുന്നത്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും ഇന്ന് കൂട്ടും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇടമലയാർ ഡാം ഇന്നു രാവിലെ പത്തിന് തുറക്കും. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും
Post a Comment