കോഴിക്കോട് ശക്തമായ ചുഴലികാറ്റിൽ വ്യാപക നാശം. വിലങ്ങാട് മേഖലയിൽ രാവിലെയാണ് ചുഴലികാറ്റ് വീശിയടിച്ചത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
Post a Comment