കർണാടക : പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുടുംബ കോടതിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹസ്സാനില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കോടതിയില്‍ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവര്‍ക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗണ്‍സിലിങ്ങിന് ഇരുവരും വിധേയരായി. കൗണ്‍സിലിങ്ങിനിടെ ഇരുവരും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മിനിറ്റുകള്‍ക്കു ശേഷമാണ് ദാരുണമായ കൊലപാതകം നടന്നത്.
കൗണ്‍സിലിങ്ങിനു ശേഷം ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശിവകുമാറിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തായി ശ്രീനിവാസ ഗൗഡ പറഞ്ഞു. കോടതിക്കുള്ളില്‍ കത്തിയുമായി എത്തിയതിനേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഢനത്തിന് ശിവകുമാറിന്റെ പേരില്‍ നേരത്തെ ഒരു കേസ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment