രാകേഷ് ജുൻജുൻവാല അന്തരിച്ചു.

ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. ഇന്ന് പുലർച്ചെ 6.45ന് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഉടൻ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇന്ത്യൻ ഓഹരി നിക്ഷേപത്തിലെ അതികായനും പ്രമുഖ വ്യവസായിയുമായ ജുൻജുൻവാല. ഫോബ്‌സ് പട്ടിക പ്രകാരം 5.5 ബില്യൺ ഡോളർ ആസ്തിയാണ് രാകേഷ് ജുൻജുൻവാലയ്ക്കുള്ളത്.

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി ജുൻജുൻവാല അവശനിലയിലായിരുന്നു. ആകാശ എയറിന്റെ ലോഞ്ചിൽ വീൽചെയറിലാണ് ജുൻജുൻവാല എത്തിയിരുന്നത്.


Post a Comment

Previous Post Next Post