വനംവകുപ്പ് ഫയല്‍ അദാലത്ത് നാളെ മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സില്‍ നടക്കും.

വനംവകുപ്പില്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഫയലുകളില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് നാളെ (ആഗസ്റ്റ് 11) രാവിലെ 11 മണിക്ക് കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സില്‍ അദാലത്ത് നടത്തും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി പരമാവധി ഫയലുകള്‍ തീര്‍പ്പാക്കുന്നതിനാണ് നടപടി. കണ്ണൂര്‍ ഫോറസ്റ്റ് സര്‍ക്കിള്‍ പരിധിയിലെ ഡിവിഷനുകളില്‍ ഉള്ള പരമാവധി അപേക്ഷകള്‍ തീര്‍പ്പാക്കി കൊണ്ടുള്ള പ്രഖ്യാപനം അദാലത്തിനുശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തും.

Post a Comment

Previous Post Next Post