കാറ്റത്ത് തെങ്ങ് വീണ് നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

വടകരയിൽ തെങ്ങ് വീണ് നാല് കുട്ടികൾക്ക് പരിക്ക്. പുതിയാപ്പിലെ ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്.

കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേർ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോയി. പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post