ഉള്ളിയേരിയിൽ ജ്വല്ലറി കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു.

 ഉള്ളിയേരിയിൽ ജ്വല്ലറി കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു. ഉള്ളിയേരി പബ്ലിക് ലൈബ്രറി അടുത്തുള്ള അഞ്ജലി ഗോൾഡ് ജ്വല്ലറിയിലാണ് മേഷണം നടന്നത്. ഷോക്കേസിലുണ്ടായിരുന്ന ആഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

മുൻഭാഗത്തെ ഷട്ടറിന്റെ സെൻട്രൽ ലോക്കും സൈഡ് ലോക്കുകളും ഉള്ളിലെ ചില്ലുവാതിലിന്റെ പൂട്ടും തകർത്താണ് കള്ളൻ അകത്ത് കടന്നത്. ഷോക്കേസിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിമോതിരം, വള, താലി ഉൾപ്പെടെയുള്ളവ മോഷണം പോയി. 27 ഗ്രാം സ്വർണവും 1500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

അങ്ങാടിയിലെ സുരക്ഷ ചുമതലയുള്ള ​ഗൂർഖ പുലർച്ച നാലുമണിക്ക് എത്തിയപ്പോൾ പൂട്ട് തകർത്ത നിലയിലായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമയെയും അത്തോളി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സി.ഐ ജിതേഷ്, എസ്.ഐ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധ നടത്തി. ഉള്ളിയേരിയിൽ നിന്ന് ഡോ​​ഗ് സ്വാഡും വടകരയിൽ വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി.



Post a Comment

Previous Post Next Post