ഡ്രൈവർ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ.

പരിശീലനം പൂർത്തിയാക്കിയ 99 ഡ്രൈവർ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച രാവിലെ 8.30 ന് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും.  സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്,  ബറ്റാലിയൻ എ.ഡി.ജി.പി കെ.പത്മകുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സ്പെഷ്യൽ ആംഡ് പോലീസ്, മലബാർ സ്പെഷ്യൽ പോലീസ് എന്നീ ബറ്റാലിയനുകളിൽ പരിശീലനം നേടിയവരാണ് ശനിയാഴ്ച സേനയുടെ ഭാഗമാകുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ നിന്നുളള ഉദ്യോഗാർത്ഥികളാണ് ആറുമാസത്തെ അടിസ്ഥാനപരിശീലനം പൂർത്തിയാക്കിയത്.

അടിസ്ഥാന പോലീസ് പരിശീലനത്തിന് പുറമെ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടി, എസ്കോർട്ട് ഡ്യൂട്ടി എന്നിവ സംബന്ധിച്ച പ്രത്യേക പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post