അത്തോളി: ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കാപ്പാട് സ്വദേശി മഹൽ ജുമൈലയാണ് അറസ്റ്റിലായത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈനാണ് മരിച്ചത്.
കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സൂചനയെത്തുടർന്നാണ് ആദ്യം മാതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടി ഹൃദയാഘാതം മൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ചെറിയ കുട്ടിയായതിനാൽ ഹൃദയാഘാത സാധ്യതയിൽ സംശയം തോന്നിയതിനാൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ മരണത്തിൽ സംശയം പറഞ്ഞിരുന്നു.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വടകര എസ്.പി. ആർ.കറുപ്പസ്വാമിയുടേതാണ് ഉത്തരവ്.
Post a Comment