പോസ്റ്റർ പ്രകാശനം ചെയ്തു.

രാജ്യത്തെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫലി മാവൂർ ആഗസ്റ്റ് 15 ന് വടകരയിൽ നിന്ന് രാമനാട്ടുകരയിലേക്ക് നടത്തുന്ന ജനമനസുണർത്തു യാത്രയുടെ പോസ്റ്റ്ർ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്.ചന്ദ്രൻ പുക്കിണറമ്പത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ, ജില്ലാ ട്രഷറർ രാജേഷ് കുണ്ടായിത്തോട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post