ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടക ആര്‍.ടി.സി. കേരളത്തിലേക്ക് നാല് സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രതിരക്ക് ഏറെയുള്ള ഓഗസ്റ്റ് 12 ന് എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയും നാല് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ പ്രത്യേക സര്‍വീസുകളുടെ എണ്ണം എട്ടായി. സ്പെഷ്യൽ സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാവധി പ്രത്യേക സര്‍വീസുകള്‍
ബെംഗളൂരു – എറണാകുളം (രാത്രി 8.38),
ബെംഗളൂരു – കോട്ടയം (രാത്രി 8.24),
ബെംഗളൂരു – തൃശ്ശൂര്‍ (രാത്രി 9.28),
മൈസൂരു – തിരുവനന്തപുരം (വൈകീട്ട് 5)
ബെംഗളൂരു – എറണാകുളം (രാത്രി 9.18), ബെംഗളൂരു – മൂന്നാര്‍ (രാത്രി 9.12), മൈസൂരു – ആലപ്പുഴ (വൈകീട്ട് 6.32), മൈസൂരു – തിരുവനന്തപുര (വൈകീട്ട് 6.05) എന്നീ സർവീസുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓണാവധിയോടനുബന്ധിച്ച് കേരള, കര്‍ണാടക ആര്‍.ടി.സി. ബസുകളിലെ റിസര്‍വേഷന്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കും. യാത്ര ചെയ്യുന്നതിന്റെ 30 ദിവസം മുമ്പ് തൊട്ടാണ് റിസര്‍വേഷന്‍ ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : https://ksrtc.in/oprs-web/
Post a Comment